കണ്ണൂർ മയ്യിലിൽ നിന്നും ആറു കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ,വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ്
കണ്ണൂർ മയ്യിലിൽ വൻ കഞ്ചാവ് വേട്ട .ആറര കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ആൻറ്റി നാർക്കോട്ടിക് ടീമാണ് ബസ് സ്റ്റാൻഡിൽ നിന്നും കഞ്ചാവ് പിടികൂടിയത് .ആലക്കോട് കണ്ണാടി പറമ്പ് സ്വദേശികളാണ് പിടിയിലായത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന ലക്ഷ്യമിട്ട സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.ആലക്കോട് സ്വദേശി ജോബി ആൻറണി. കണ്ണാടിപ്പറമ്പ് സ്വദേശി റോയി എന്നിവരെയാണ് പിടികൂടിയത്.
ليست هناك تعليقات
إرسال تعليق