Header Ads

  • Breaking News

    ‘മുഖ്യമന്ത്രി’ മമ്മൂട്ടിയെ കാണുവാൻ ജനങ്ങൾ ഒഴുകിയെത്തി; പാളയത്ത് സൃഷ്ടിച്ചത് വൻ ഗതാഗത കുരുക്ക്


    സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വൺ. പ്രഖ്യാപന വേള മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന ഒരു ചിത്രമാണിത്. ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോൻ അഭിനയിക്കുന്നുണ്ടെന്ന വാർത്തകളായിരുന്നു മുൻപ് പുറത്തു വന്നിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും സംയുക്ത പിന്മാറി എന്നും പകരക്കാരിയായി നിമിഷ സജയൻ ചിത്രത്തിലേക്ക് എത്തിയിരുന്നു

    ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരം പാളയത്ത് പുരോഗമിക്കുകയാണ്. ഇതിനിടെ പ്രിയതാരം മമ്മൂട്ടിയെ കാണാന്‍ ജനം റോഡിലിറങ്ങിയത് പാളയത്തെ ഗതാഗതം താറുമാറിലായി. റോഡില്‍ മുഴുവൻ വാഹനങ്ങളും ജനങ്ങളും നിറഞ്ഞതോടെ കുരുക്കൊഴിവാക്കാന്‍ പൊലീസ് പണിപ്പെട്ടു.ഇന്നലെ രാവിലെ പാളയം യൂണിവേഴ്‌സിറ്റി ഓഫീസ് പരിസരത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മമ്മൂട്ടി ഷൂട്ടിംഗിനായി എത്തിയ വിവരം പരന്നതോടെ നടനെ കാണാന്‍ ആളുകള്‍ പാളയത്തേക്ക് പ്രവഹിച്ചു. ആശാന്‍ സ്‌ക്വയര്‍ മുതല്‍ എ.കെ.ജി സെന്റര്‍ വരെയുള്ള റോഡ് ജനത്തെക്കൊണ്ട് നിറഞ്ഞു. ഇതേസമയം യൂണിവേഴ്‌സിറ്റി കോമ്പൗണ്ടിനകത്തെ കാരവാനിലായിരുന്നു മമ്മൂട്ടി.

    ചിത്രത്തിൽ ജോജു,മുരളി ഗോപി എന്നിവരും വേഷമിടുന്നുണ്ട്.മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടുമ്പോൾ ജോജു ജോർജ് പാർട്ടി സെക്രട്ടറിയായിട്ടാണ് വേഷമിടുന്നത്.മുരളി ഗോപിയുടെ ഭാഗങ്ങൾ ചിത്രീകരിച്ച് കഴിഞ്ഞു. ജോജു ജോർജിന് ഇനി ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന ചിത്രത്തില്‍ ഗായത്രി അരുൺ, ഇഷാനി കൃഷ്ണകുമാർ, സലീം കുമാര്‍, തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. കരിയറിൽ ഇന്നുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ്‌ പ്രൊഡക്ഷൻസാണ്. മമ്മൂട്ടിയുടെ വേറിട്ട ഈ കഥാപാത്രത്തെ സ്വീകരിക്കുവാൻ ആരാധകർ കാത്തിരിക്കുകയാണ്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിനിടയിൽ ആയിരുന്നു വണ്ണിന്റെ പ്രഖ്യാപനം.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad