Header Ads

  • Breaking News

    കണ്ണൂരില്‍ നിര്‍ധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു : കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിച്ച്‌ സാമൂഹ്യവിരുദ്ധരുടെ ക്രൂരത


    കണ്ണൂര്‍: നിര്‍ധന യുവതിയുടെ കല്യാണത്തിനു സദ്യയുണ്ടാക്കാന്‍ ഒരുക്കിവച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണയൊഴിച്ചു സാമൂഹികവിരുദ്ധരുടെ കൊടുംക്രൂരത.

    പേരാവൂര്‍ മേല്‍ മുരിങ്ങോടി ആനക്കുഴിയിലെ നാലുസെന്റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ ഇന്നു നടക്കേണ്ട കല്യാണത്തിനു വിരുന്നൊരുക്കാന്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണു വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്.

    ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.പാചകത്തിനുള്ള സാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകള്‍ തുളച്ച ശേഷമാണു മണ്ണെണ്ണ ഒഴിച്ചത്.

    മണ്ഡപത്തിലേക്കു വെള്ളം എടുത്തിരുന്ന സമീപത്തെ നിരപ്പേല്‍ തങ്കച്ചന്റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു. കല്യാണ ഒരുക്കങ്ങള്‍ക്കായി നാട്ടുകാര്‍ വെള്ളിയാഴ്ച രാത്രി ഇവിടെ ഒത്തുകൂടിയിരുന്നു. അവര്‍ പിര‍ിഞ്ഞ ശേഷമാണ് അക്രമം. നാട്ടുകാര്‍ ചേര്‍ന്ന് ഒരുക്കങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad