63ാമത് കായികോത്സവത്തിന് ഇന്ന് സമാപനം
കണ്ണൂർ സർവകലാ സ്റ്റേഡിയത്തിൽ നടക്കുന്ന 63ാമത് സ്കൂൾ കായികമേള ഇന്ന് സമാപിക്കും. 23 ഫൈനലുകളാണ് അവസാന ദിവസം നടക്കുക. 800 മീറ്റർ ഫൈനലുകളും 4x 400 മീറ്റർ റിലേയുമാണ് ഇന്നത്തെ മുഖ്യ ആകർഷണം.75 ഫൈനലുകൾ പൂർത്തിയായപ്പോൾ 153 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 129 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമാണ്. സ്കൂളുകളിൽ 48 പോയിന്റുമായി പാലക്കാട് കല്ലടി ഒന്നാമതും 46 പോയിന്റുമായി കോതമംഗലം മാർ ബേസിൽ രണ്ടാം സ്ഥാനത്തുമാണ്.

ليست هناك تعليقات
إرسال تعليق