Header Ads

  • Breaking News

    ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാൻ വ്യാജ രക്തം; ആമസോണിൽ വില 3100 രൂപ



    കന്യകാത്വം എന്നത് നിർത്തലാക്കേണ്ട ഒരു സങ്കല്പമാണ്. പെൺകുട്ടിയുടെ കന്യകാത്വം എന്ന സങ്കല്പത്തിനുള്ളിൽ കിടന്ന് ചുറ്റിത്തിരിയുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ വൃത്തികെട്ട മനസ്ഥിതിക്ക് 21ആം നൂറ്റാണ്ടിലും അയവു വന്നിട്ടില്ല. ആദ്യ രാത്രിക്ക് ശേഷമുള്ള പകലിൽ കിടക്കവിരിയിൽ രക്തം ഉണ്ടായിരിക്കുക എന്ന വിചിത്ര ആചാരത്തിൻ്റെ മറവിൽ പെൺകുട്ടിയുടെ ‘പരിശുദ്ധി’ക്ക് വിലയിടുന്ന രീതിക്ക് ഇപ്പോഴും മാറ്റമില്ലെന്നാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിലെ ഒരു പരസ്യം തെളിയിക്കുന്നത്.


    ആദ്യ രാത്രിയിൽ കന്യകാത്വം തെളിയിക്കാനുള്ള ഗുളികയാണ് ആമസോൺ വില്പനക്ക് വെച്ചിരിക്കുന്നത്. ‘ഐ വിർജിൻ-ബ്ലഡ് ഫോർ ദി ഫസ്റ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉത്പന്നത്തിന് 3100 രൂപയാണ് വില. ‘ഐ വിർജിൻ’ എന്ന സെല്ലറാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. പൊടി നിറച്ച ഗുളികകളുടെ രൂപത്തിലാണ് ഇത് വില്പനക്ക് വെച്ചിരിക്കുന്നത്. ഈ ഗുളിക ഉയർന്ന നിലവാർത്തിലുള്ള രക്തം ഉറപ്പു നൽകുന്നുണ്ടെന്നും സൈഡ് എഫക്ടുകളൊന്നും ഇല്ലെന്നും വിവരണങ്ങളായി ചേർത്തിരിക്കുന്നു. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും കാണാം.
    പരസ്യത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്. ആമസോണിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad