തൃശൂർ ജില്ലയിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ 6 പെൺകുട്ടികളെ കാണാനില്ല
തൃശൂർ : തൃശൂർ ജില്ലയിൽ നിന്ന് ഒറ്റ ദിവസത്തിനിടെ ആറു പെൺകുട്ടികളെ കാണാതായി. ഒരാൾക്ക് മാത്രം പ്രായപൂർത്തിയായിട്ടില്ല. പുതുക്കാട് , മാള , പാവറട്ടി , ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോൾ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് കാണാതായത്. പൊലീസ് കേസെടുത്തു. കമിതാക്കൾക്കൊപ്പം പോയതാണെന്ന് പൊലീസിന് സൂചനയുണ്ട്. ആറു പെൺകുട്ടികളും ജില്ലയുടെ വിവിധ സ്കൂൾ, കോളജ് വിദ്യാർഥികളാണ്. പെൺകുട്ടികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. തൃശൂർ സിറ്റി, റൂറൽ പൊലീസ് പരിധികളിലെ ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.
www.ezhomelive.com

ليست هناك تعليقات
إرسال تعليق