Header Ads

  • Breaking News

    കടൽ തീരത്ത് ഊഞ്ഞാലാടി അമല പോളിന്റെ ബർത്ത്ഡേ ആഘോഷം; വൈറലായി ചിത്രങ്ങൾ


    കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ബോൾഡ് സുന്ദരി അമല പോൾ തന്റെ ഇരുപത്തെട്ടാം പിറന്നാൾ ആഘോഷിച്ചത്. ഇന്തോനേഷ്യയിൽ വെച്ചാണ് താരം തന്റെ പിറന്നാൾ ഗംഭീരമാക്കിയത്. അലയടിച്ചുയരുന്ന തിരമാലകൾക്കൊപ്പം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന താരം കടൽ തീരത്ത് ഊഞ്ഞാലാടുന്ന തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുമുണ്ട്. നിലക്കാത്ത പിറന്നാൾ മംഗളങ്ങൾ നേരുന്ന ആരാധകർ ആ ചിത്രങ്ങളെ നെഞ്ചേറ്റി കഴിഞ്ഞു.

    ആടൈയ്ക്ക് ശേഷം ഒരു മുഴുനീള ഫൊറൻസിക് ക്രൈംത്രില്ലറുമായി അമലപോൾ എത്തുകയാണ്.കഡാവർ എന്ന ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും. ചിത്രത്തിൽ ഫോറൻസിക് സർജനായ ഡോക്ടർ ഭഭ്ര എന്ന കഥാപാത്രത്തെയാണ് അമലപോൾ അവതരിപ്പിക്കുന്നത്. മലയാളികളായ അനൂപ് പണിക്കരും അഭിലാഷ് പിള്ളയുമാണ് ചിത്രത്തിന് പിന്നിൽ. അമലയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ തിരക്കഥകൃത്തായ അഭിലാഷ് പിളള പറയുന്നു.

    നവാഗതനായ അനൂപ് പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് അമലാ ഹോം പ്രൊഡക്ഷൻസിന്റെ ബാനറിൽ അമല പോൾ തന്നെയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad