കരമനയിൽ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കരമന കുളത്തറയിൽ കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്ന് കാര്യസ്ഥൻ സ്വത്തു തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കൂടത്തിൽ കുടുംബത്തിലെ ഏഴു പേരാണ് മരിച്ചത്. വ്യാജ ഒസ്യത്ത് തയാറാക്കിയതായി പൊലീസ് അന്വേഷത്തിൽ കണ്ടെത്തിയിരുന്നു. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിനുശേഷമാണ് സ്വത്ത് കൈമാറ്റം നടന്നത്. മരണങ്ങളില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍ക്ക് പരാതിയുണ്ട്. മരണങ്ങളിൽ ദുരൂഹതയുള്ളതായി കുടുംബാംഗമായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ പറയുന്നു.
ليست هناك تعليقات
إرسال تعليق