Header Ads

  • Breaking News

    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു


    ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടന്നപ്പള്ളി പുത്തൂർ കുന്നിലെ മടക്കുടിയൻ ഷാജിമോൻ, നരിപ്പറയിലെ സിബി എന്നിവരെയാണ് പരിയാരം എസ്ഐ ബാബുമോൻ കസ്റ്റഡിയിലെടുത്തത്. സ്കൂളിൽനിന്ന് അധ്യാപിക വിദ്യാർഥികളോട് സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സന്ദർഭത്തിലാണ് വിദ്യാർഥിനി പീഡനത്തിനിരയായ വിവരം അധ്യാപികയെ ധരിപ്പിക്കുന്നത്. ഇക്കാര്യം അധ്യാപിക ചൈൽഡ്‌ലൈൻ അധികൃതരെ അറിയിക്കുകയും പോലീസിന് പരാതി നൽകുകയും ചെയ്തത്. ഇതേതുടർന്നാണ് ഷാജി മോനെയും സിബിഐയും പോലീസ് അറസ്റ്റ് ചെയ്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad