ബ്രെെറ്റ് ഇംഗ്ലീഷ് സ്കൂൾ ലോക ഭക്ഷ്യ ദിനാഘോഷം
വേൾഡ് ഫുഡ് ദിനത്തി ന്റെ ഭാഗമായി ചെറുകുന്ന് ബ്രൈറ്റ് സ്കൂളിന്റെ കീഴിൽ വിവിധ ഇനം പരിപാടികൾ നടന്നു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാനേജർ അനസ് അദനി നിർവഹിച്ചു. വഴിയരികിലെ അബലർക്ക് പ്രത്യേകം തയ്യാർ ചെയ്ത ഭക്ഷണ കിറ്റുകൾ സ്കൂൾ പ്രിൻസിപ്പൽ സുമയ്യ ടീച്ചറുടെ നേതൃത്വത്തിൽ വിതരണം ചെയ്തു . നെൽ കൃഷിയുടെ പ്രാധാന്യം അറീച്ചു കൊണ്ട് വിദ്യാർത്ഥികളെ നെൽപാടങ്ങളിൽ കൊണ്ടുപോയി ആധുനിക രീതിയിലുള്ള കൃഷി സമ്പ്രദായങ്ങളെ കുറിച്ചുള്ള ക്ലാസിന് വിവിധ സെഷനുകളിലായി മുനീർ ഫാളിലി ,റസ്വിൽ അമാനി ,മബശിർ അമാനി എന്നിവർ നേതൃത്വം നൽകി . ജൗഹർ അദനി, അലി അഹ്സനി , സഅദി എന്നിവർ ആശംസകളർപ്പിച്ചു.




ليست هناك تعليقات
إرسال تعليق