Header Ads

  • Breaking News

    കേരളത്തിൽ വമ്പൻ ഹിറ്റിലേക്ക് കൈദി;ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് സ്വന്തമാക്കിയത് മൂന്ന് കോടിയോളം കളക്ഷൻ


    കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈദി ഗംഭീര റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്.ഈ അടുത്ത കാലത്ത് തമിഴ് സിനിമയിൽ നിന്നുമുള്ള ഏറ്റവും ചടുലമായ ത്രില്ലറാണ് കൈദി. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം സംവിധായകൻ പ്രഖ്യാപിച്ചിരുന്നു.

    ചിത്രത്തിന്റെ ഗംഭീര റിപ്പോർട്ടുകൾ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.ചിത്രം മൂന്ന് ദിവസങ്ങളിൽ നിന്നായി 2.53 കോടി രൂപയാണ് കേരളത്തിൽ നിന്ന് സ്വന്തമാക്കിയത്.ചിത്രം ഇതിനോടകം കേരളത്തിൽ ഹിറ്റായി കഴിഞ്ഞു.വരും ദിവസങ്ങളിലും ചിത്രത്തെ തേടി വലിയ കളക്ഷൻ എത്തുമെന്നാണ് കരുതുന്നത്.


    ചിത്രത്തിൽ കാർത്തി അവതരിപ്പിച്ച ദില്ലി എന്ന കഥാപാത്രത്തിനോടൊപ്പം തന്നെ കൈയടി നേടിയ കഥാപാത്രമാണ് ജോർജ് മരിയൻ അവതരിപ്പിച്ച നെപ്പോളിയൻ എന്ന കഥാപാത്രം.ഒരു പോലീസുകാരന്റെ മനോവിഷമങ്ങളും ജോലിയോടുള്ള തന്റെ ആത്മാർത്ഥതയും ഏറെ പ്രകടമാക്കുന്ന കഥാപാത്രം ആയിരുന്നു നെപ്പോളിയൻ എന്ന കഥാപാത്രം. ചിത്രത്തിന്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ ഈ കഥാപാത്രത്തിന് കിട്ടുന്ന കൈയടി ചെറുതല്ല.തന്റെ കരിയറിൽ പല ചെറിയ കഥാപാത്രങ്ങളും ജോർജ് ചെയ്തിട്ടുണ്ട് എങ്കിലും എല്ലാ കാലത്തും പ്രേക്ഷകർ ഓർത്തു വെക്കാൻ പാകത്തിനുള്ള ഒരു കഥാപാത്രമാണ് കൈദിയിലെ നെപ്പോളിയൻ.
    പത്തു വർഷത്തെ ജയിൽ വാസത്തിന് ശേഷം ആദ്യമായി മകളെ കാണാൻ പോകുന്ന ദില്ലി എന്നയാൾ ഡ്രഗ് മാഫിയയോട് പോരാടുന്ന പോലീസുകാർക്ക് സഹായം ചെയ്യേണ്ടി വരുന്നു. സംഘർഷഭരിതമായ നിമിഷങ്ങളുമായി പ്രേക്ഷകനെ ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിർത്തുന്ന ചിത്രത്തിന് എങ്ങും ഗംഭീര അഭിപ്രായമാണ്. അതേ സമയം വിജയ് നായകനാകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതും ലോകേഷ് തന്നെയാണ്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad