Header Ads

  • Breaking News

    കൊച്ചി കോർപ്പറേഷനിൽ സമ്പൂർണ്ണ അഴിച്ചുപണി



    കൊച്ചി: കൊച്ചി കോർപ്പറേഷനിൽ സമ്പൂർണ്ണ അഴിച്ചുപണി വരുന്നു. മേയർ സൗമിനി ജെയിനടക്കം മാറുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.ബാബു അറിയിച്ചു. മേയറെ മാത്രമായി മാറ്റാൻ ഒരു തീരുമാനമില്ല. ഇപ്പോഴുള്ള പുനഃസംഘടന മുൻകൂട്ടിയുള്ള ധാരണപ്രകാരമാണ്. അത് കുറച്ച് വൈകിപ്പോയി.

    ഇനിയും വൈകരുതെന്ന് കെപിസിസി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഉണ്ടായതിന്റെ ഉത്തരവാദിത്തം മേയർക്ക് മാത്രമല്ല. മേയറെ മാത്രം ബലിയാടാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ബാബു പറഞ്ഞു. 

    പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് സൗമിനി ജെയിനും പ്രതികരിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്നേറ്റ രൂക്ഷ വിമർശനവും ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയും കണക്കിലെടുത്ത് സൗമിനി ജെയിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നാണ് എറണാകുളം ജില്ലയിലെ എല്ലാ നേതാക്കളുടേയും അഭിപ്രായം.
     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad