Header Ads

  • Breaking News

    വിഎസ് അച്യുതാനന്ദന്‍ ആശുപതിയില്‍; പക്ഷാഘാതമെന്ന് റിപ്പോര്‍ട്ട്



    തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ(എം) നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. ഉള്ളൂരിലെ ശ്രീ ഉത്രം തിരുനാള്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദന്‍. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദേശിച്ചെങ്കിലും എസ്‌യുടിയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രായമായതിനാല്‍ മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടനിലതരണം ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad