Header Ads

  • Breaking News

    ഫലം വരും മുൻപേ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം



    പത്തനംതിട്ട: കോന്നിയില്‍ തിരിച്ചടിയുണ്ടാകുമെന്ന സംശയം ഉയര്‍ന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി. പ്രചാരണത്തില്‍ അടൂര്‍ പ്രകാശ് സജീവമല്ലാതിരുന്നതും എല്‍.ഡി.എഫ് ജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളുമാണ് വിമര്‍ശനങ്ങളുടെ അടിസ്ഥാനം. എന്നാല്‍ കോന്നിയില്‍ അടിയൊഴുക്കുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷനേതാവിന്റ പ്രതികരണം.

    കോന്നിയില്‍ തിരിച്ചടിയുണ്ടായാല്‍ അത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച കൊണ്ടാണെന്നായിരുന്നു മനോരമ ന്യൂസിന്റെ എക്സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വി.ഡി സതീശന്റ ആരോപണം. വി.ഡിയുടെ നിലപാടിനോട് യോജിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിയെ അതിജീവിച്ചിട്ടുണ്ടെന്നാണ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റ വിലയിരുത്തല്‍. എന്നാല്‍ തര്‍ക്കങ്ങള്‍ പ്രതിഫലിച്ചിട്ടേയില്ലെന്ന് കെ.മുരളീധരന്‍ പറയുന്നു. തര്‍ക്കം തിരിച്ചടിയായെന്ന വാദം പ്രതിപക്ഷനേതാവും തള്ളുന്നു. വിജയസാധ്യത സംബന്ധിച്ച് സംശയം ഉയരുമ്പോഴും പ്രതികരിക്കാന്‍ അടൂര്‍ പ്രകാശ് തയാറായിട്ടില്ല.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad