കണ്ണൂരിൽ നിന്ന് ബെംഗളൂരു വഴി ഇനി സിംഗപ്പൂരിലേക്ക് പറക്കാം
മട്ടന്നൂർ:
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇനി ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാം. ഇതിനായി ഗോ എയറിന്റെ കണക്‌ഷൻ സർവീസ് യാത്രക്കാർക്ക് ഉപയോഗിക്കാം. ബെംഗളൂരു–സിംഗപ്പൂർ സെക്ടറിൽ
ഗോ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 18 മുതൽ വെള്ളി, ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സർവീസ്. വൈകിട്ട് 7.25ന് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് പ്രാദേശിക സമയം 3.20 ന് സിംഗപ്പൂരിലെത്തുന്ന തതരത്തിലാണ് ക്രമീകരണം. സിംഗപ്പൂരിൽ നിന്ന് തിരിച്ച് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ബെംഗളൂരിലേക്ക് സർവീസ്. ഗോ എയറിന് കണ്ണൂർ–ബെംഗളൂരു സെക്ടറിൽ രാവിലെ 6നും 10.35നും പ്രതിദിന സർവീസ് ഉണ്ട്.
കണ്ണൂരിൽ നിന്ന് സിംഗപ്പൂരിലേക്കും സിംഗപ്പൂരിൽ നിന്ന് തിരിച്ച് കണ്ണൂരിലേക്കും യാത്ര ചെയ്യാൻ ഈ ഉപയോഗപ്പെടുത്താം. നിലവിൽ കണ്ണൂരിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കാർക്ക് ബെംഗളൂരിൽ കാത്തിരിപ്പ് സമയം കൂടുതലാണെങ്കിലും യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് കണ്ണൂർ–ബെംഗളൂരു സെക്ടറിൽ അധിക സർവീസ് നടത്താനും പദ്ധതിയുണ്ടെന്ന് ഗോ എയർ പ്രതിനിധി പറഞ്ഞു.

ليست هناك تعليقات
إرسال تعليق