Header Ads

  • Breaking News

    തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുക്കാന്‍ ശ്രമം ; ഡ്രൈവറെ തലക്കടിച്ച്‌ വീഴ്ത്തി ; അക്രമികള്‍ക്കായി തിരച്ചില്‍


    തൃശൂര്‍ 
    തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. തൃശൂര്‍ ദിവാന്‍ജി മൂലയില്‍ നിന്ന് പുതുക്കാടേക്ക് യൂബര്‍ ടാക്‌സി വിളിച്ച്‌ വഴി മധ്യേ ഡ്രൈവറെ തലക്കടിച്ച്‌ പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
    ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഘം യൂബര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.
    ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി തിരിച്ചു ചോദിച്ചപ്പോള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി.
    തുടര്‍ന്ന് സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു. തട്ടിയെടുത്ത കാര്‍ കാലടിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. രക്ഷപെട്ട അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad