മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട
മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണവേട്ട.മലപ്പുറം വേങ്ങരയിൽ വെച്ചാണ് കുഴല്‍പ്പണം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘം പിടികൂടിയത്. 65 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി.കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്‌റഫ് എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പോലീസിന് കൈമാറി
ليست هناك تعليقات
إرسال تعليق