Header Ads

  • Breaking News

    കൃഷ്ണനും രാധയും ചിത്രത്തിലെ നായികയാകാൻ സന്തോഷ് പണ്ഡിറ്റ് തന്നെ വിളിച്ചിരുന്നു എന്ന് സുരഭി ലക്ഷ്മി


    ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മി ഈ അടുത്ത് ഇറങ്ങിയ വികൃതിയിലെ പ്രകടനത്തിന് ഗംഭീര കൈയ്യടികളാണ് നേടിയത്. കൃഷ്ണനും രാധയും എന്ന ചിത്രത്തിലേക്ക് തന്നെ നായികയായി സന്തോഷ് പണ്ഡിറ്റ് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.സന്തോഷ് പണ്ഡിറ്റ് എന്റെ നല്ല ഫ്രണ്ട് ആണ്. കൃഷ്ണനും രാധയും സിനിമ എടുത്തപ്പോള്‍ എന്നെയാണ് ആദ്യം നായികയായി വിളിച്ചത്. അന്ന് കാലടിയില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അപ്പോ എനിക്ക് പോകാന്‍ പറ്റിയില്ല.നരിക്കുനിയില്‍ എനിക്ക് വേറെ പരിചയമില്ല. പിന്നെയാണ് ഈ സിനിമയാണെന്ന് മനസിലായത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജന്മനാടായ നരിക്കുനിയല്‍ നാട്ടുകാര്‍ വലിയ ആഘോഷമാണ് നടത്തിയതെന്നും സുരഭി ലക്ഷ്മി.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad