Header Ads

  • Breaking News

    ലേലം ടൂവിന് മുൻപ് കാവലുമായി സുരേഷ് ഗോപിയും നിഥിൻ രഞ്ജി പണിക്കരും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി


    ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം.ചിത്രം വരുന്നു എന്ന വാർത്ത സുരേഷ് ഗോപി ആരാധകർ ഏറെ ആഹ്ലാദപൂർവമാണ് വരവേറ്റത്.കസബ ഒരുക്കിയ നിഥിൻ രഞ്ജി പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുവാനിരുന്നത്.എന്നാൽ ലേലം രണ്ടിന് മുൻപ് മറ്റൊരു ചിത്രവുമായി ഒന്നിക്കുകയാണ് സുരേഷ് ഗോപിയും നിഥിൻ രഞ്ജി പണിക്കരും.

    കാവൽ എന്നാണ് ചിത്രത്തിന്റെ പേര്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

    Kaval first look

    പ്രേക്ഷകർ സുരേഷ് ഗോപിയെ കാണുവാൻ ആഗ്രഹിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.ലേലം 2 വൈകുന്നതിലാണ് ഈ ചിത്രം ആരംഭിക്കുന്നത് എന്ന് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടത്തിലെ കഥയാണ് പറയുന്നത്.ചിത്രത്തിൽ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടും.

    ചിത്രത്തിൽ സയാ ഡേവിഡ്,ഐ എം വിജയൻ,അലൻസിയർ, പത്മരാജൻ രതീഷ്,സുജിത് ശങ്കർ,സന്തോഷ് കീഴാറ്റൂർ, കിച്ചു റ്റെല്ലസ്, ബിനു പപ്പു,മുത്തുമണി തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം.രഞ്ജിൻ രാജ് സംഗീതം.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad