Header Ads

  • Breaking News

    ഉലകനായകന്‍ കമല്‍ഹാസാന്റ ദശാവതാര പ്രകടനം വീണ്ടും



      ഉലകനായകന്‍ കമല്‍ഹാസന്റെ നിമിഷ പ്രകടനം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ ശബ്ദത്തില്‍ മാറ്റം വരുത്തി ‘ദശാവതാരം’ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രങ്ങളെ അനുകരിക്കുന്നതാണ് വൈറലായിരിക്കുന്നത്.
    സിനിമ വികടന്‍ എന്ന യുട്യൂബ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിനിടെ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ മടിച്ചു നില്‍ക്കാതെ അനുകരിച്ച് കാണിക്കുകയിരുന്നു. ദശാവതാരത്തിലെ പത്ത് കഥാപാത്രങ്ങളുടെയും ശബ്ദം അനുകരിച്ച കമലഹാസന്റെ വീഡിയോ വൈറലാവുകയും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
    അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രം ദശാവതാരം 2008- ലാണ് തിയറ്ററുകളിലെത്തിയത്. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ദശാവതാരം.
    രംഗരാജ നമ്പി, ഗോവിന്ദരാജന്‍ രാമസ്വാമി, ജോര്‍ജ് ബുഷ്, അവതാര്‍ സിങ്, ക്രിസ്റ്റിയന്‍ ഫ്‌ലെച്ചര്‍, ഷിങ്‌ഹെന്‍ നരഹാസി, കൃഷ്ണവേണി, വിന്‍സെന്റ് പൂവരാഗന്‍, കല്ഫുള്ള മുക്താര്‍, ബല്‍റാം നായിഡു എന്നിങ്ങനെ രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്‌തമായ പത്ത് കഥാപാത്രങ്ങളെയാണ് ദശാവതാരത്തിലൂടെ കമല്‍ അവിസ്മരണീയമാക്കിയത്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad