Header Ads

  • Breaking News

    മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ടിലെ ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി


    മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

    മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

    ദീപാവലി സ്‌പെഷ്യൽ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ചിത്രത്തിൽ ബോളിവുഡ് താരം അർബാസ് ഖാനും അണിനിരക്കുന്നുണ്ട്.സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ്.
    വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർബാസ് അവതരിപ്പിക്കുന്നത് . സൽമാൻ ഖാൻ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അർബാസ് ഖാന്റെ ആദ്യ തെന്നിന്ത്യൻ ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad