Header Ads

  • Breaking News

    മാർക്ക് ദാന വിവാദം: തീരുമാനം എംജി യൂണിവാഴ്സിറ്റി വൈസ് ചാന്‍സലറുടേത്; കോടിയേരി



    തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ തീരുമാനം എംജി യൂണിവാഴ്സിറ്റി വൈസ് ചാന്‍സലറുടേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിസിയുടെ തീരുമാനം അദാലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ രാജന്‍ഗുരുക്കളുടെ നിലപാട് കോടിയേരി തള്ളി.

    മാർക്ക് ദാന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്നും മുന്‍വിധിയില്ലെന്നും കോടിയേരി പറഞ്ഞു. എന്നാൽ ചെന്നിത്തലയുടെ മകന് എതിരെയുള്ള മന്ത്രി ജലീലിന്‍റെ ആരോപണം കോടിയേരി തള്ളി. ഇതിനെതിരെ അദ്ദേഹം പരോക്ഷവിമര്‍ശനം ഉന്നയിച്ചു. കുടുംബാംഗങ്ങള്‍ക്കെതിരെ പറയുന്നത് യു.ഡി.എഫ് ശൈലിയെന്ന് കോടിയേരി പറഞ്ഞു. ചെന്നിത്തലയുടെ മകനെതിരെ ആരോപണം ഉന്നയിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. ലോക് സഭ തിരഞ്ഞെടുപ്പില്‍ നിന്നുള്ള മാറ്റമാണ് ഇൗ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. അഞ്ചിടത്തും പാലാ ആവര്‍ത്തിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad