പയ്യന്നൂർ ഗവ ഗേൾസ് സ്കൂളിൽ അത്യാധുനിക ലൈബ്രറി ഒരുങ്ങുന്നു
ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അതിവിശാലമായ വായനാമുറിയും ആധുനിക രീതിയിലുള്ള ലൈബ്രറിയും ഒരുങ്ങുന്നു. കുട്ടികളുടെ വായനക്കായി വിപുലമായ സൗകര്യങ്ങളൊരുക്കിയാണ് പയ്യന്നൂർ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയമാവുന്നത്. പയ്യന്നൂർ നഗരസഭയുടെയും പിടിഎയുടേയും ഫണ്ട് ഉപയോഗിച്ചാണ് 27 ലക്ഷത്തോളം ചെലവഴിച്ച് സ്കൂളിൽ വായനാമുറിയും ലൈബ്രറിയും ഒരുക്കിയിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق