കണ്ണൂരിൽ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍ : പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശി അരുണ്‍, മട്ടന്നൂര്‍ സ്വദേശി ലിജില്‍, ശിവപുരം സ്വദേശി സന്തോഷ് എന്നിവരാണ് കൂത്തുപറമ്ബ് പോലീസ് പിടികൂടിയത്.
കോവളത്ത് ഹേട്ടലിലെ ജീവനക്കാരനാണ് അരുണ്‍. അരുണിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
സ്‌കൂളില്‍ നിന്നും വിനോദ യാത്ര പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി ഒരാഴ്ച കഴിഞ്ഞും മടങ്ങിയെത്താതതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് അന്വേഷണത്തിനിടെ കുട്ടി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
തുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ليست هناك تعليقات
إرسال تعليق