അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. എട്ടരയോടെ തന്നെ ആദ്യ ഫലസൂചന അറിയാം. അരൂർ ഒഴികെയുള്ള നാല് സീറ്റുകളും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. അരൂർ എൽഡിഫിന്റെ സിറ്റിംഗ് സീറ്റാണ്.
പാലതെരഞ്ഞെടുപ്പിലൂടെ നേടിയ മേൽക്കൈ നിലനിർത്താൻ എൽഡിഎഫിന് രണ്ട് വിജയമെങ്കിലും കുറഞ്ഞത് അനിവാര്യമാണ്. വട്ടിയൂർക്കാവ് കോന്നി സിറ്റിംഗ് സീറ്റുകൾ തന്നെയാണ് യുഡിഎഫിന്‍റെ വെല്ലുവിളി. അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ എൽഡിഎഫ് പിടിക്കുമെന്നാണ് എൽഡിഎഫ് പക്ഷത്തുള്ളവർ ഉറച്ച് വിശ്വസിക്കുന്നത്. ഇവയ്ക്കൊപ്പം കോന്നി കൂടി കിട്ടുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.
മഞ്ചേശ്വരത്ത് യുഡിഎഫിനായി മുസ്‌ലിം ലീഗാണ് കളത്തിലിറങ്ങിയത്. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ സീറ്റ് നിലനിർത്തുമെന്നാണ് യുഡിഎഫ് വിശ്വാസം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇടം കൂടിയാണിത്.
www.ezhomelive.com

ليست هناك تعليقات
إرسال تعليق