പുല്‍വാമയില്‍ പരീക്ഷാ സെന്ററിന് നേരെ ഭീകരാക്രമണം
ജമ്മു കശ്മീരിൽ പുല്‍വാമയിലെ ദ്രാബ്ഗാമിൽ പരീക്ഷാ സെന്ററിന് നേരെ തീവ്രവാദി ആക്രമണം നടന്നു. സിആർപിഎഫ് സൈനികരുടെ സുരക്ഷയിൽ പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു പരീക്ഷാ സെന്ററിന് നേരെ വെടിവെപ്പ് നടന്നത്. ഭീകരർ സ്കൂളിന് നേരെ ഏഴ് റൗണ്ട് വെടിയുതിർത്തു. സുരക്ഷാ സേനയും ശക്തമായ രീതിയിൽ തിരിച്ചടിച്ചു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ സൈന്യത്തെയും പൊലീസിനേയും ഇവിടേക്ക് വിന്യസിച്ചു.

ليست هناك تعليقات
إرسال تعليق