Header Ads

  • Breaking News

    കോന്നിയില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍‌ഷം



    പത്തനംതിട്ട: കോന്നിയില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍‌ഷം. പൊലീസ് ലാത്തിവീശി. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട് അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്. പ്രചാരണത്തിന്റെ ആവേശം കൊടുമുടിയേറ്റി റോഡ് ഷോകളുമായി മുന്നണികളുടെ പ്രവര്‍ത്തകര്‍ കളംനിറയുകയാണ്. മുന്‍നിര നേതാക്കളെ ഒപ്പംകൂട്ടിയാണ് സ്ഥാനാര്‍ഥികളുടെ അവസാനറൗണ്ട് റോഡ് ഷോ.

    ജാതി സമവാക്യങ്ങള്‍ ചൂടേറിയ ചര്‍ച്ചയായ ഉപതിരഞ്ഞെടുപ്പില്‍ ആരോപണപ്രത്യാരോപണങ്ങള്‍ അവസാന നിമിഷവും ശക്തമാണ്. മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്രീകരിച്ചാണ് മുന്നണികള്‍ കലാശക്കൊട്ടിന് ഒരുങ്ങുന്നത് . കലാശക്കൊട്ടിന്റെ ആവേശം ചോര്‍ത്തി ഉച്ചയ്്ക്കുശേഷം മഴ പെയ്യുമോയെന്ന ആശങ്കയുണ്ട് .അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശക്തമായ മുന്‍കരുതലുമായി പൊലീസും വിവിധ കേന്ദ്രങ്ങളില്‍ ജാഗ്രതയോടെ രംഗത്തുണ്ട്.


    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad