Header Ads

  • Breaking News

    ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയാല്‍ രോഗികള്‍ വലയുന്നു


    ജീവനക്കാരുടെ കുറവ് കാരണം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. ഒരോ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവിടെയാണെങ്കില്‍ പത്തോളം ജീവനക്കാര്‍ മാത്രമാണുള്ളത്. ആശുപത്രിയില്‍ കണക്കു പ്രകാരം 13 നേഴ്‌സുമാര്‍ ഉണ്ടെങ്കിലും പലരും ദീര്‍ഘകാലത്തെ അവധിയിലാണ്. കുറച്ചുപേര്‍ വര്‍ക്ക് അറേഞ്ച്‌മെന്റിലുമാണ്. ഒ.പി, കിടത്തി ചികിത്സ, ഡയാലിസിസ് വിഭാഗങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മൂന്നു നേഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഉണ്ടെങ്കിലും രണ്ടു പേര്‍ അവധിയിലാണ്. രണ്ട് ഹെഡ് നേഴ്‌സിന്റെ തസ്തികയില്‍ ഒരാളെ മാത്രമാണ് നിയമിച്ചത്. പല തസ്തികകളിലും ഇതാണ് അവസ്ഥയെന്ന് രോഗികള്‍ പറയുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad