സിപിഐ എം പ്രവർത്തകനെ ആർഎസ്എസ്സുകാർ കടയിൽ കയറി മർദ്ദിച്ചതായി പരാതി
സിപിഐ എം പ്രവർത്തകനായ പാനൂർ വള്ളങ്ങാട് മേഘ്ന ടെക്സ്റ്റൈയിൽസ് ജീവനക്കാരനെ ആർ എസ് എസ്സുക്കാർ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സിപിഐ എം ചൊക്ലി നിടുമ്പ്രം വെസ്റ്റ് ബ്രാഞ്ചംഗം വണ്ട്യായി ആഷിഖി(22) നെയാണ് അക്രമിച്ചത്. പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാനൂർ പോലീസിൽ പരാതി നൽകി. പാനൂർ കൂറ്റേരിയിലെ ആർ എസ് എസ്സുകാരായ സരൺ, ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മർദ്ദിച്ചതെന്ന് ആഷിഖ് പോലിസിന് മൊഴി കൊടുത്തു. സിപിഐ എം നേതാക്കളായ കെഇ കുഞ്ഞബ്ദുല്ല, വികെ രാഗേഷ്, കെകെ രാജീവൻ, പികെ മോഹനൻ,കെടികെ സത്യൻ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
ليست هناك تعليقات
إرسال تعليق