ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമായി സിലിയെ കൊല്ലാൻ ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം

കോഴിക്കോട്: ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊല്ലാനായി ജോളി മൂന്ന് തവണ സയനൈഡ് നൽകിയതായി അന്വേഷണ സംഘം. ഭക്ഷണത്തിലും വെള്ളത്തിലും ഗുളികയിലുമായാണ് സയനൈഡ് നല്‍കിയത്. അതേസമയം സിലി അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണെന്ന് സിലിയുടെ മകന്‍ മൊഴി നല്‍കി.വിവാഹ സത്ക്കാരത്തിനിടെ സിലിക്ക് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകിയെന്നായിരുന്നു ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.
സിലി വിധക്കേസില്‍ ഈ മാസം 26 വരെയാണ് ജോളിയെ താമരശേരി കോടതി കസ്റ്റഡിയില്‍ വിട്ടത്. സിലിയുടെ മരണ ശേഷം അവര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണം ജോളിയാണ് ഏറ്റുവാങ്ങിയതെന്ന് ആശുപത്രി രേഖയിലുണ്ട്. ഈ സ്വര്‍ണം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സ്വര്‍ണം കണ്ടെത്തുന്നതിനായി ജോളിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോവാനും സാധ്യതയുണ്ട്. ഗുളികയില്‍ സയനൈഡ് പുരട്ടിയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഗുളികയെ കുറിച്ചുള്ള വിവരവും ഇതിന്റെ ഉറവിടവും അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. ജോളിക്ക് ഒന്നില്‍ കൂടുതല്‍ പലരില്‍ നിന്നായി സയനൈഡ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ നിഗമനം.
സിലിയെ കൊല്ലാന്‍ ഉപയോഗിച്ച സയനൈഡ് എവിടെ നിന്നും ലഭിച്ചതാണെന്ന് കണ്ടത്തുകയാവും അന്വേഷണ സംഘത്തിന്റെ പ്രധാന വെല്ലുവിളി. കൂടാതെ ജോളി കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും അതിന്റെ രേഖകളും ഇത് വരെ പൊലീസിന് കണ്ടെത്താന് ആയിട്ടില്ല. ജോളിയെ ചോദ്യം ചെയ്യുന്നതോടെ ഇത് കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ജോളിയുടെ ഫോണില്‍ നിന്നും ജോളിയുടെ അടുത്ത കൂട്ടുകാരികളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിക്കും
www.ezhomelive.com
ليست هناك تعليقات
إرسال تعليق