അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചതിന് യുവാവ് അറസ്റ്റില്‍
സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ നിരീക്ഷണത്തില്‍. പോലീസിന്റെ ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായാണ് അശ്ലീല സൈറ്റുകള്‍ കാണുന്നവരെ നിരീക്ഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഓൾ അറസ്റ്റിൽ.
നാട്ടുകല്‍ സ്റ്റേഷന്‍ പരിധിയിലെ ഒരാളെയാണ് പോലീസ് അറസ്റ്റു ചെയ്തത്.അശ്ലീല വെബ്‌സൈറ്റുകള്‍ സ്ഥിരമായി കണ്ട് കൗമാരപ്രായക്കാരുടെ നിരവധി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തു പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ليست هناك تعليقات
إرسال تعليق