ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘം പിടിയില്‍...!
മലപ്പുറം:
ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന്‍ പൊലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.
വടകര സ്വദേശി അഷ്‌റഫ്, സുബൈര്‍, മലപ്പുറം വളാഞ്ചേരി സ്വദേശി സിയാദ്, കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ്, സാലി ഫാമിസ്, പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടിയിലായത്.
നിരോധിത കറന്‍സിയായ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ വില്‍പ്പനയും വിതരണവും നടത്തുന്ന സംഘമാണിവര്‍. കുളത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق