പരിയാരം മെഡിക്കല്‍ കോളജ് പരിസരത്തെ ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടത്തുന്ന വിരുതന് അറസ്റ്റില്‍
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പരിസരത്തെ നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടത്തുന്ന വിരുതന് അറസ്റ്റില്‍. ചിറക്കല്‍ കുന്നുംകൈയിലെ പി.വി.നൗഷാദ് (49) നെയാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പരിസരത്ത് രോഗികളുമായി എത്തി പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളില്‍ കവര്‍ച്ച നടക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പോലീസില്‍ രേഖാമൂലം പരാതികള്‍ ലഭിച്ചിരുന്നില്ല. കഴിഞ്ഞ 16ന് ഇവിടെ നിര്‍ത്തിയിട്ട ആലക്കോട് വെള്ളാട്ടെ ഇടുപുരയിടത്തില് അജിത് പ്രസാദിന്റെ കെഎല്‍ 59 എഫ് 3054 ഓട്ടോറിക്ഷയുടെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ച 12,000 രൂപ മോഷ്ടിച്ച കേസിലാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കക്കാട് അരയാല്‍ തറയില്‍ സമാന രീതിയില്‍ കവര്‍ച്ച നടത്തിയതിനാല്‍ നൗഷാദിനെ പിടികൂട ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. വൈകുന്നേരം പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

ليست هناك تعليقات
إرسال تعليق