കോടതി സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; അതിൽ വിവാദം വേണ്ട: ഹൈക്കോടതി

എറണാകുളം: കൊച്ചി നഗരത്തില്‍ ഇതുവരെ കാണാത്ത വെള്ളക്കെട്ടെന്ന് ഹൈക്കോടതി. കോടതി ഇന്നലെ സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്, അതിൽ വിവാദം വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചില്ല. സര്‍ക്കാര്‍ ഇടപെട്ടത് നല്ല കാര്യമാണെന്ന് നിരീക്ഷിച്ച കോടതി ഭാവി പദ്ധതികള്‍ എന്തെന്നും ചോദിച്ചു. അതേസമയം കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക്കൂടുതല്‍ നടപടികളുണ്ടാവുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഉറപ്പുനല്‍കി.
കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നായിരുന്നു കോര്‍പറേഷന്റെ വാദം. എന്നാല്‍വെറുതെ എന്തെങ്കിലും പറയരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പരിഹാരം കാണാന്‍ കോര്‍പറേഷന് ശേഷിയുണ്ടോ? ദുരന്തനിവാരണ ഏജന്‍സികളെ വിളിച്ചോയെന്നും കോടതി ചോദിച്ചു.
ليست هناك تعليقات
إرسال تعليق