Header Ads

  • Breaking News

    ദേശീയപാതാ നിരോധനം; സമരത്തോടനുബന്ധിച്ച് വയനാട്ടില്‍ ഇന്ന് കൂട്ട ഉപവാസം

    ദേശീയപാത പൂര്‍ണമായി അടക്കുന്നതിനെതിരായ സമരത്തോടനുബന്ധിച്ച് വയനാട്ടില്‍ ഇന്ന് കൂട്ട ഉപവാസം. 
    രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉപവാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ഗാന്ധി മറ്റന്നാള്‍ ബത്തേരിയിലെത്തും. ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കും.പാതയടക്കല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad