Header Ads

  • Breaking News

    പോലീസിനെ പേടിച്ച് മാല തിരികെ എത്തിച്ചു



    പര്‍ദ ധരിച്ചെത്തി വീട്ടമ്മയുടെ 5 പവന്റെ മാല പൊട്ടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതില്‍ ഭയന്ന് കള്ളന്‍ മാല തിരികെ എത്തിച്ചു.

    ഇന്നലെ രാവിലെ ഏഴരയോടെയാണ് അടുക്കളയില്‍ പേപ്പറില്‍ പൊതിഞ്ഞ് ഒട്ടിഞ്ഞ നിലയിലാണ് മാല ഉണ്ടായിരുന്നത്.

    പയ്യന്നൂര്‍ പെരുമ്പയിലെ കുഞ്ഞാസ്യയുടെ മാലയാണ് കഴിഞ്ഞയാഴ്ച പട്ടാപ്പക്കല്‍ പര്‍ദ ഇട്ട് വെള്ളം ചോദിച്ച് എത്തിയ ആള്‍ പൊട്ടിച്ച് കടന്ന് കളഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനിടെയാണ് ഇന്നലെ മാല തിരികെ ഏല്‍പ്പിച്ചിരിക്കുന്നത്.

     പ്രതിക്കായി അന്വേഷണം ഊര്‍ജിതമായി തുടരുന്നുണ്ടെന്ന് എസ്. ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. സി. ഐ ധനഞ്ജയ ബാബു, സീനിയര്‍ സി. പി. ഒമാരായ ചന്ദ്രന്‍, കെ പ്രിയേഷ്, ടി. കെ ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad