Header Ads

  • Breaking News

    8 വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു


    പരിയാരം:
    വീട്ടുമുറ്റത്തു നിന്നും പാമ്പ് കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. താറ്റിയാട് പ്രസാദിന്റെയും ബീനയുടെയും മകന്‍ അറത്തിലെ വളപ്പില്‍ മടക്കാടിലെ അഭിജിത്ത് (8) ആണ് മരിച്ചത്.
    ഇന്നലെ രാത്രി ഏഴോടെ വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കടിയേറ്റത്. വീട്ടുകാര്‍ ഉടന്‍ തന്നെ വീട്ടിനടുത്തുള്ള നാട്ടുവൈദ്യനെ കാണിച്ചെങ്കിലും നാടന്‍ മരുന്ന് കൊടുക്കുകയായിരുന്നു. പാമ്പ് വര്‍ഗത്തില്‍പ്പെട്ട ജീവിയാണ് കടിച്ചതെന്ന് പറഞ്ഞാണ് മരുന്ന് നല്‍കിയത്. എന്നാല്‍ ഇന്നു രാവിലെ വീണ്ടും കുട്ടി ക്ഷീണമുണ്ടെന്ന് പറഞ്ഞെങ്കിലും അതേ മരുന്നാണ് നല്‍കിയത്. പിന്നീട് അബോധാവസ്ഥയിലായ കുട്ടിയെ സഹകരണ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    നടുവില്‍ എ.യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അബിജിത്ത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad