Header Ads

  • Breaking News

    ഇനി പഴയ വിജയ് അല്ല ! ഡാൻസില്ല നായികയില്ല,ഇത് ബ്രാൻഡ് ന്യൂ വിജയ് ! ആരാധകരെ അമ്പരിപ്പിക്കാൻ ദളപതി 64 ഒരുങ്ങുന്നു



    മാനഗരം, കൈതി എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. സിനിമകളിൽ വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ ആവിഷ്ക്കരിക്കുന്ന സംവിധായകനാണ് അദ്ദേഹം. നായകന്റെ താര മൂല്യമോ ഇമേജോ നോക്കിയോ ഭയപ്പെട്ടോ ചിത്രങ്ങൾ ഒരുക്കുന്ന ഒരു സംവിധായകനല്ല അദ്ദേഹം. ഇപ്പോൾ തന്നെ ഗംഭീര വിജയം നേടി മുന്നേറുന്ന കാർത്തി നായകനായ പൂർണ്ണമായും രാത്രിയിൽ ഒരുക്കിയ കൈതിയിൽ ഒരു ഗാനമോ ഒരു നായികയോ ഇല്ല.
    ഇപ്പോൾ അദ്ദേഹം വിജയ്യെ നായകനാക്കി അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ്. വിജയ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ് ഗാനരംഗങ്ങളും ഒന്നിലധികം നായികമാരും. എന്നാൽ ഗാനമോ നായികമാരോ ഇല്ലാതെയാണ് ലോകേഷ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊന്നുമില്ലാത്ത ഒരു വിജയ് ചിത്രം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒന്നാണ്. സ്ഥിരം കാണുന്ന ഒരു വിജയ്‌ ചിത്രം ആവില്ല ഇത് എന്ന ഉറപ്പ് ലോകേഷ് തരുന്നുണ്ട്. ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയ കൈതി എന്ന തന്റെ കാർത്തി ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ്- ലോകേഷ് ചിത്രത്തിൽ വിജയ് സേതുപതിയും ഉണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad