Header Ads

  • Breaking News

    ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 30 കുപ്പി മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ




    പയ്യന്നൂർ: 
    ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 30 കുപ്പി മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ഐ.ബി. പ്രിവെന്റീവ് ഓഫീസർ വി.കെ വിനോദിന്റെ നിർദ്ദേശപ്രകാരം പയ്യന്നൂർ റെയിഞ്ച്എക്സൈസ് ഇൻസ്പെക്ടറും സംഘവും കുറ്റൂർ നെല്ല്യാട് എന്ന സ്ഥലത്ത് വെച്ച് തിമിരി പച്ചാണി സ്വദേശി ബാബു എന്ന ജോസഫ് (54) തിമിരി തോക്കാട് സ്വദേശി ചിയംചേരിവാഴവളപ്പിൽ രജീഷ് ( 33) എന്നിവരെയാണ് ഓട്ടോറിക്ഷ സഹിതം പിടികൂടിയത്.


    ഒക്ടോബർ 1, 2 എന്നീ ദിവസങ്ങളിൽ മദ്യശാലകൾക്ക് അവധി ആയതിനാൽ വില്പനക്ക് വേണ്ടിയാണ് ഇവർ മദ്യം കടത്തികൊണ്ടുപോയത്. സ്ഥിരം മദ്യവില്പനക്കാരായ പ്രതികൾ കുറച്ചു നാളായി എക്സൈസ് നിരിക്ഷണത്തിൽ ആയിരുന്നു. സംഘത്തിൽ പ്രിവെന്റീവ് ഓഫിസർമാരായ രാജേന്ദ്രൻ കെ.കെ, ശ്രീനിവാസൻ പി.വി.ഗ്രേസ് പി.ഒ.മനോജ് ‘വി. സി. ഇ.ഒ മാരായ സുരേഷ് ബാബു വിനേഷ് എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad