സൽമാൻ ഖാന്റെ ദബാംഗ് 3ൽ ഹോട്ട് ലുക്കിൽ പ്രീതി സിന്റയും; ചിത്രങ്ങൾ പങ്ക് വെച്ച് താരം [PHOTOS]

സൽമാൻ ഖാൻ നായകനാകുന്ന മാസ്സ് എന്റർടൈനർ ദബാംഗ് 3ൽ ബോളിവുഡ് താരം പ്രീതി സിന്റയും അഭിനയിക്കുന്നു. നടി തന്നെയാണ് സൽമാൻ ഖാന്റെ ഒപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്ക് വെച്ചത്. വിദേശ പോലീസ് വനിതയുടെ ലുക്കിലുള്ള പ്രീതി സിന്റയുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. അത്തരമൊരു ലുക്കായതിനാൽ വല്ല ഗാനരംഗം ആകാനും സാധ്യതയുണ്ട്.
ഹിറ്റ് ചിത്രം ദാബാങിന്റെ മൂന്നാം ഭാഗമാണ് ദാബാങ് 3. സൽമാൻ ഖാൻ തന്നെയാണ് ചിത്രത്തിലെ നായകൻ. പ്രഭുദേവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാൻ തന്നെയാണ് കഥ രചിച്ചിരിക്കുന്നത്. സോനാക്ഷി സിംഹയാണ് നായിക. ക്രിസ്തുമസ് റിലീസായി ഡിസംബർ 20നാണ് ചിത്രം തീയറ്ററുകളിലെത്തുക.


ليست هناك تعليقات
إرسال تعليق