Header Ads

  • Breaking News

    പഴയങ്ങാടിയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


    പഴയങ്ങാടി കെ.എസ്.ടി.പി റോസില്‍ പഴയ ബസ് സ്റ്റാന്റിന് സമീപം ട്രാഫിക്ക് ഐലന്റില്‍ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മാട്ടൂല്‍ ചര്‍ച്ച് റോഡിന് സമീപമുള്ള പള്ളിക്കാന്റവിടെ ഫഹദ് 28 ആണ് മരിച്ചത്.  സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മാട്ടൂല്‍ ഒളിയങ്കര പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: തന്‍സിറ. മാട്ടൂല്‍ സെന്ററിലെ അബ്ദുള്‍ ഖാദര്‍-ഹൗവ്വ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ഫര്‍ഹാന്‍, ഫാസില്‍.  കഴിഞ്ഞ മാസം 18-ാം തീയ്യതി രാത്രി 10 മണിയോടു കൂടിയാണ് അപകടയുണ്ടായത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad