ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സര്‍പ്രൈസ് അനൗണ്‍സ്മെന്റുമായി കേരള ബ്ലാസ്റ്റേഴ്സ്
ഒടുവില്‍ ഇതാ ആ പ്രഖ്യാപനം വരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന പ്രഖ്യാപനം. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരന്തര ആവശ്യത്തിന് അവസാനം ക്ലബ് മെംബര്‍ഷിപ്പും കൊച്ചിയിലെ മത്സരങ്ങള്‍ക്കായി സീസണ്‍ ടിക്കറ്റും വരുന്നു. ആരാധകരൂടെ ഏറേ നാളത്തെ ആവശ്യമാണ് മാനേജ്മെന്റ് പരിഗണിക്കുന്നത്.
ഇന്ന് അഞ്ച് മണിക്ക് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീസണ്‍ ടിക്കറ്റിനൊപ്പം തന്നെ ആരാധകരെ സ്റ്റേഡിയത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് കുറക്കാനും സാധ്യതയുണ്ട്.
ഏറെക്കാലമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകകൂട്ടായ്മയായ മഞ്ഞപ്പട സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് സാധ്യമായിരുന്നില്ല. ഇതിനു ബദലായി മുന്‍കൂര്‍ ടിക്കറ്റ് വില്പനയ്ക്ക് ഇളവ് പ്രഖ്യാപിക്കുക മാത്രമാണു കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ് ചെയ്തത്.
സീസണ്‍ ടിക്കറ്റും ക്ലബ്ബ് മെംബര്‍ഷിപ്പും വന്നാല്‍ ആരാധകര്‍ക്കും അതിന്റെ ഗുണം ലഭിക്കും. ബ്ലാസ്റ്റേഴ്സ് മെംബര്‍ഷിപ്പ് വരുമ്ബോള്‍ ആരാധകര്‍ക്കു ടിക്കറ്റ്, ജഴ്‌സി നിരക്കിലടക്കം നിരവധി ഇളവുകള്‍ ലഭിക്കും.
കഴിഞ്ഞ തവണ 199 രൂപയായിരുന്നു കൊച്ചിയിലെ മത്സരങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.
249, 349, 1250 എന്നിങ്ങനെയായിരുന്നു റ്റിക്കറ്റിനായി നല്‍കേണ്ടിയിരുന്നത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാരണം ആരാധകരെ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് തിരികെ ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാാന്‍ സുവര്‍ണാവസമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق