ആധാര്‍-പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍; അവസാന തീയതി വീണ്ടും നീട്ടി
ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇതാണ് മൂന്ന് മാസത്തേക്കു കൂടി ധനകാര്യ മന്ത്രാലയം നീട്ടിയത്.
ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം ഇത് ഏഴാം തവണയാണ് സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡ് ലഭിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. അവസാന തീയതിക്കകം ആധാറുമായി പാന്‍ ബന്ധിപ്പിക്കാത്തപക്ഷം പാന്‍ കാര്‍ഡ് അസാധുവായേക്കും.
ليست هناك تعليقات
إرسال تعليق