Header Ads

  • Breaking News

    നെരുവമ്പ്രം കോളേജിന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട കാറിനു സാമൂഹ്യവിരുദ്ധർ തീയിട്ടു



    നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിന് സമീപത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. സി.ഷിജിത്തിന്റെ ഉടമസ്ഥതയിലുള്ള ഓൾട്ടോ കാറാണ് കത്തി നശിച്ചത്. വീടിന്റെ മുന്നിൽ നിർത്തിയിട്ടതായിരുന്നു കാർ. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ തീയണച്ചു. കാറിനു സമീപത്ത് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നുവെങ്കിലും തീ പടർന്നില്ല. സമീപത്ത് നിന്ന് പെട്രോൾ കുപ്പി കണ്ടെടുത്തിട്ടുണ്ട്. പഴയങ്ങാടി പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad