Header Ads

  • Breaking News

    ഉപതിരഞ്ഞെടുപ്പ്: പുതുമുഖങ്ങളുമായി സിപിഎം; സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു


    അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും. സിപിഎം കാസർകോട് ജില്ലാ കമ്മറ്റി അംഗം എം.ശങ്കര്‍റൈ ആണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. മനു റോയ് ആണ് മൽസരിക്കുക. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. സ്ഥാനാര്‍ഥികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad