കനത്ത മഴ :കണ്ണൂരിൽ വീട് തകർന്നു വീണ് വീട്ടമ്മ മരണപെട്ടു, അപകടം നടന്നത് പുലർച്ചെ
കണ്ണൂര്‍:
കനത്ത മഴയില്‍ വീടു തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി (64)യാണ് മരിച്ചത്. ഇന്നലെ രാത്രി 12.30യോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ രാജന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച വീടാണ് തകര്‍ന്നത്.
കൊല്ലത്തും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേരാണ് മരിച്ചത്. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരിക്കേല്‍ക്കാതെയും രക്ഷപ്പെട്ടു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ليست هناك تعليقات
إرسال تعليق