Header Ads

  • Breaking News

    “ഉയ്യന്റപ്പാ കണ്ണൂർക്കാരനാ” ഫേസ് ബുക്ക് കൂട്ടായ്മയുടെ സ്നേഹ സംഗമവും അവാർഡ് വിതരണവും നടത്തി


    കണ്ണൂർ: 
    പിലാത്തറ ഹോപ്പ് ചാരിറ്റബിൾ ഹോമിൽ “ഉയ്യന്റപ്പാ കണ്ണൂർക്കാരനാ” ഫേസ് ബുക്ക് കൂട്ടായ്മയുടെ സ്നേഹ സംഗമം നടത്തി ഒപ്പം അവിടുത്തെ നിരാലംബരും നിരാശ്രയരുമായ അന്തേവാസികൾക്ക് സ്നേഹസദ്യയും കോമഡി ഉത്സവം കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്നും നംമ്പർ വൺ കണ്ണൂർ ട്രോളന്മാർ അവാർഡ് വിതരണവും നടത്തി
    നമ്പർ വൺ കണ്ണൂർ ട്രോളൻ ആയി വിജയിച്ച ശ്രീ. അഭിലാഷ് മോഹനെയും, രണ്ടാം ട്രോളനായി ശ്രീ.ഷനോജ് ഭരതനെയും മൂന്നാം ട്രോളനായി ശ്രീ.നിധീഷ് ചേരിച്ചാലിനെയും സമാനം നൽകി ആദരിച്ചു.

    ഈ വർഷത്തെ എമർജിങ് ട്രോളൻ ആയി ശ്രീ ഷിജിത് കുമാർ തേലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. ജനകീയ ട്രോളന്മാരായി തിരഞ്ഞെടുക്കപ്പെട്ട, ശ്രീ.സ്വരാജ്, ശ്രീ.മിഥുൻ സരോവർ, ശ്രീ.സായൂജ് എന്നിവർക്കും ചടങ്ങിൽ സമ്മാനം നൽകി ആദരിച്ചു.
    ചടങ്ങിൽ കോമഡി ഉത്സവം കാലകരന്മാരായ ശ്രീ.പ്രജിത് കുഞ്ഞിമംഗലം, ശ്രീ.മിഥിൻ മോഹൻ, ശ്രീ.സന്ദീപ് സെബാസ്റ്റ്യൻ നരിക്കോട്, ശ്രീജേഷ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു. ചടങ്ങിൽ ഷാഹുൽ ഹമീദ് ഷനോജ് ഭരതൻ തുടങ്ങി നൂറോളം പേർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad