Header Ads

  • Breaking News

    സഖാവ് എം കുമാരൻ നിര്യാതനായി



    പരിയാരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യും കർഷക സംഘത്തിൻറെയും സംഘാടകനും നും നേതാവുമായിരുന്ന ന
    സഖാവ് എം കുമാരൻ നിര്യാതനായി
    ആയിരത്തിതൊള്ളായിരത്തി കമ്മ്യൂണിസ്റ്റുകാരെ കോൺഗ്രസ് കുറുവടി പറയും ഗുണ്ടകളും കടന്നാക്രമിച്ച കാലഘട്ടത്തിൽ പാർട്ടിയെ സംരക്ഷിക്കുന്നതിനും നേതാക്കന്മാർക്ക് ഒളിത്താവളം ഒരുക്കുന്നതിനും സജീവമായി പ്രവർത്തിച്ച സഖാവ് കുമാരേട്ടൻ സഖാവ് നാരായണൻ മണിയാണി , പരിയാരം കിട്ടേട്ടൻ കെ കെ എൻ പരിയാരം ടി.ശേഖരവാര്യർ എന്നിവരോടൊപ്പവും പാർട്ടി കെട്ടിപ്പടുക്കുന്നതിൽ സജീവമായ പങ്കുവഹിച്ച ച ഉള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഉ കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ സജീവമായ ശ്രദ്ധ പുലർത്തിയിരുന്നു വായനശാലകൾ സ്ഥാപിക്കുന്നതിനും കൃഷിക്കാരെ അക്ഷരം പഠിപ്പിക്കുന്നതിനും നിശാ ക്ലാസുകൾ സംഘടിപ്പിക്കുകയും കർഷകരോടൊപ്പം നിന്നുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നേതൃത്വത്തിൽ പ്രവർത്തിച്ചു 1962 കാലത്ത് ഒന്നര വർഷം ജയിലിൽ കിടന്നു 1964 മുതൽ 14 വർഷക്കാലം പരിയാരം പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നു ജനങ്ങളെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും കുമാരേട്ടൻ പങ്ക് എടുത്തുപറയത്തക്കതാണ് കുമാരേട്ടൻ ദേഹവിയോത്തിലൂടെ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ആണ് ഉണ്ടായിട്ടുള്ളത് . രിയാരം: ദീർഘകാലം പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എം.കുമാരൻ (82) നിര്യാതനായി. ഇന്ന് രാവിലെ ചിതപ്പിലെ പൊയിലിലെ സ്വവസതിയിലായിരുന്നു അന്ത്യം. പരിയാരത്ത് കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കുമാരൻ 14 വർഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തളിപ്പറമ്പ കാർഷിക വികസന ബാങ്ക് ,ഇരിങ്ങൽ ക്ഷീരോൽപാദക സഹകരണ സംഘം, താലൂക്ക് റേഷൻ ഡീലേഴ്സ് അസോസിയേഷൻ എന്നിവയുടെ പ്രസിഡണ്ടും പരിയാരം സർവീസ് സഹകരണ ബാങ്ക്, മാടായി കോ-ഓപ്പ :റൂറൽ ബാങ്ക് എന്നിവയുടെ ഡയറക്ടറുമായിരുന്നു.പാർട്ടി ജില്ലാ സെക്രട്ടറി സഖാവ് എം വി ജയരാജൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കന്മാരുൾപ്പെഹടെ നിരവധിയാളുകൾ അനുശോചനം രേഖപ്പെടുത്തി
    സംസ്കാരം ഉച്ചതിരിഞ്ഞ് മൂന്നിന്. ഭാര്യ: ദേവി (റിട്ട. അധ്യാപിക, അക്കിപ്പറമ്പ യു.പി.സ്കൂൾ) .മക്കൾ:
    കെ.എം.ദിലീപ് കുമാർ (സ്റ്റാർ കേബിൾ വിഷൻ), ദിലീഷ് (ലാബ് ടെക്നീഷ്യൻ ,തളിപ്പറമ്പ സഹകരണ ആശുപത്രി). മരുമക്കൾ: ബിജി (പ്രാപ്പൊയിൽ ), സുനി ( സ്റ്റാഫ് നഴ്സ്, തളിപ്പറമ്പ സഹകരണ ആശുപത്രി) .സഹോദരങ്ങൾ: കല്യാണി (കൂവേരി ) പരേതരായ കുഞ്ഞിക്കണ്ണൻ, ഗോവിന്ദൻ ,കുഞ്ഞിരാമൻ, ചീയ്യയിക്കുട്ടി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad