കണ്ണൂരിലെ റെയില്‍വേ സ്റ്റേഷന് യാത്രക്കാരെ വട്ടം കറക്കുന്നു
കണ്ണൂര്‍:
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ട്രെയിനുകളുടെ വിവരം നല്‍കുന്നതിനായി സ്ഥാപിച്ച കൂറ്റന്‍ ഡിജിറ്റില്‍ ബോര്‍ഡ് യാത്രികരെ വട്ടംകറക്കുന്നു. റെയില്‍വേ സ്റ്റേഷനിലെ പടിഞ്ഞാറ് ഭാഗത്ത് സ്റ്റേഷന് കെട്ടിടത്തിനു പുറത്തായാണ് ബോര്‍ഡ് സ്ഥാപിച്ചത്. പ്രവേശന കവാടത്തില്‍ നിന്നു തന്നെ രാത്രിയും പകലും ഒരു പോലെ വായിക്കാന്‍ കഴിയുന്ന തരത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഒരാഴ്ച മുന്‍പാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇലക്ട്രോണിക്സ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡിലൂടെ നിരന്തരം ട്രെയിന്‍ വിവരങ്ങള്‍ റണ്ണിംഗ് ലെറ്ററായി എഴുതിക്കാണിക്കും.

ليست هناك تعليقات
إرسال تعليق