തലശേരിയിൽ ഇങ്ങനെയാണ്! നടപ്പാത നിർമിച്ചത് കാൽനട യാത്രികർക്ക്; ഉപയോഗിക്കുന്നത് ഇരുചക്ര വാഹനങ്ങളും
തലശേരി:
തലശേരി നഗരത്തിലെ തിരക്കേറിയ മത്സ്യ മാർക്കറ്റിലേക്കുള്ള നടപ്പാതയിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. കാൽനട യാത്രക്കാർ റോഡിലൂടെ നടന്ന് പോകുന്നതും ചിത്രത്തിൽ കാണാം. തലശേരി ട്രാഫിക് പോലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയാണ് ഈ നിയമ ലംഘനം.
ഏറെ മുറവിളികൾക്കൊടുവിൽ അൽപം വീതി കൂട്ടിയ റോഡിൽ ഇന്റർലോക്ക് പാകി ഭംഗിയാക്കിയിട്ടുണ്ട്. കാൽനടയാത്രികർക്കായി ഒരു വശം ഉയർത്തി നടപ്പാത നിർമ്മിച്ചു.
എന്നാൽ നടപ്പാത ഇരുചക്ര വാഹനക്കാർ കയ്യടക്കിയതോടെ നാട്ടുകാർ നടുറോഡിലായി. ഇക്കാര്യം പോലീസും കാണുന്നുണ്ട് എന്നതാണ് ഇതിലെ കൗതുകം.

ليست هناك تعليقات
إرسال تعليق